< Back
Bahrain
ഫെബ്രുവരി 15 മുതൽ ബഹ്റൈൻ ഗ്രീൻ ​ലെവലിലേക്ക്​ മാറുമെന്ന്​ കോവിഡ്​ ​​പ്രതിരോധ സമിതി
Bahrain

ഫെബ്രുവരി 15 മുതൽ ബഹ്റൈൻ ഗ്രീൻ ​ലെവലിലേക്ക്​ മാറുമെന്ന്​ കോവിഡ്​ ​​പ്രതിരോധ സമിതി

Web Desk
|
11 Feb 2022 3:36 PM IST

എല്ലായിടങ്ങളിലും മാസ്​ക്​ ധരിക്കണമെന്നാണ്​ നിർദേശം

ഫെബ്രുവരി 15 മുതൽ ബഹ്റൈൻ ഗ്രീൻ ​ലെവലിലേക്ക്​ മാറുമെന്ന്​ കോവിഡ്​ ​​പ്രതിരോധ സമിതി വ്യക്​തമാക്കി. ജനങ്ങൾ ഒരുമിച്ചു കൂടുന്ന മുഴുവൻ ഇടങ്ങളിലും സാമൂഹിക അകലം പാലിക്കേണ്ടതില്ല. സിനിമ ശാലകൾ, സമ്മേളനങ്ങൾ, പരിപാടികൾ, കായിക കേന്ദ്രങ്ങൾ, പൊതു ഇടങ്ങൾ ഇവയൊക്കെ സാധാരണ പോലെ പ്രവർത്തിക്കാം. പ്രവേശന സമയത്ത്​ ഗ്രീൻ ഷീൽഡ്​ കാണിക്കേണ്ടതില്ല. എന്നാൽ എല്ലായിടങ്ങളിലും മാസ്​ക്​ ധരിക്കണമെന്നാണ്​ നിർദേശം.

രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകളുടെ തോതിൽ വർധനയുണ്ടെങ്കിലും ചികിത്സ ആശ്യമുള്ളതോ തീവ്ര പരിചരണ വിഭാഗത്തിലോ ഉള്ള രോഗികളുടെ എണ്ണത്തിലുള്ള കുറവും വാക്സിനേഷൻ രംഗത്ത് രാജ്യം നേടിയ പുരോഗതിയും വിലയിരുത്തിയാണ് കോവിഡ് പ്രതിരോധ സമിതി രാജ്യത്ത് നിലവിലുള്ള നിനിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചത്. കോവിഡ് പ്രതിരോധ രംഗത്ത് പുതിയ വെല്ലുവിളികളെ നേരിടാൻ രാജ്യം പ്രാപ്തമാണെന്നും കോവിഡ് പ്രതിരോധ സമിതി വ്യക്തമാക്കി.

Similar Posts