< Back
Bahrain

Bahrain
ബഹ്‌റൈന്‍ കിരീടാവകാശി ഇസ്രായേൽ അംബാസഡറെ സ്വീകരിച്ചു
|10 Jan 2022 8:05 PM IST
ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട ഇസ്രായേൽ അംബാസഡർ ഐറ്റാൻ നാഇയെ സ്വീകരിച്ചു. ഏൽപിക്കപ്പെട്ട ചുമതല ഭംഗയിയായി നിർവഹിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ തുടരാൻ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
റിഫ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും സന്നിഹിതനായിരുന്നു.