< Back
Bahrain

Bahrain
ബഹ്‌റൈനില്‍ മെയ് ആദ്യ വ്യാഴം അവധിയാക്കണമെന്ന് ആവശ്യം
|20 April 2022 7:30 PM IST
ബഹ്‌റൈനില്‍ മെയ് അഞ്ച്, വ്യാഴം പെരുന്നാള്‍ അവധിയില്‍ ഉള്‍പ്പെടുത്തി അവധി അനുവദിക്കണമെന്ന് പാര്‍ലമെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മെയ് ദിനവും പെരുന്നാള്‍ അവധി ദിനങ്ങളുമടക്കം രണ്ട് വാരാന്ത്യ അവധികള്‍ക്കിടയില്‍ വരുന്ന ഏക പ്രവര്‍ത്തി ദിവസമാണ് മെയ് അഞ്ച്. വിവിധ അയല്‍ രാഷ്ട്രങ്ങളില്‍ ഇത്തരത്തില്‍ അവധി അനുവദിക്കാറുണ്ടെന്ന് പാര്‍ലമെന്റംഗം അഹ്‌മദ് അല്‍ അന്‍സാരി ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ക്ക് കൂടുതല്‍ ആശ്വാസം ലഭിക്കാന്‍ ഇതുപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.