< Back
Bahrain

Bahrain
ബഹ്റൈൻ രാജാവിനുള്ള റഷ്യൻ പ്രസിഡന്‍റിന്‍റെ കത്ത് വിദേശകാര്യ മന്ത്രി ഏറ്റുവാങ്ങി
|15 Feb 2022 7:15 PM IST
റഷ്യൻ പ്രസിഡന്‍റ് വ്ളാദ്മിർ പുടിന്‍റെ കത്ത് ബഹ്റൈനിലെ റഷ്യൻ സ്ഥാനപതി ഐഗൂർ കരീംനോവിൽ നിന്നും വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഏറ്റുവാങ്ങി.
ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധം ഏറെ ശക്തമാണെന്ന് വിലയിരുത്തുകയും അവ കൂടുതൽ വിപുലപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ആരായുകയും ചെയ്തു.
വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ രാഷ്ട്രീയ കാര്യ അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫയും സന്നിഹിതനായിരുന്നു.