< Back
Bahrain

Bahrain
ഗൾഫ് എയർ ജീവനക്കാരെ തിരിച്ചെടുക്കുന്ന വിഷയം ചർച്ചക്കെടുക്കും
|5 Oct 2023 7:59 AM IST
ബഹ്റൈനിൽ പിരിച്ചു വിട്ട ഗൾഫ് എയർ ജീവനക്കാരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരും പാർലമെന്‍റും തമ്മിലുള്ള ചർച്ച അടുത്ത വ്യാഴം നടക്കും.
ഇത് സംബന്ധിച്ച് പാർലമെന്‍റിന്‍റെ ആവശ്യം പരിഗണിച്ചാണ് ചർച്ചക്ക് വേദിയൊരുക്കിയിട്ടുള്ളത്. പാർലമെന്‍റ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലമിന്‍റെ നേതൃത്വത്തിലുള്ള സംഘവും സർക്കാർ നിശ്ചയിക്കുന്ന പ്രതിനിധികളും തമ്മിലാണ് ചർച്ച നടക്കുക. പിരിച്ചു വിടപ്പെട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നാണ് പാർലമെന്‍റിന്‍റെ ആവശ്യം.