< Back
Bahrain

Bahrain
ബ്രിട്ടീഷ് രാജ്ഞിയുടെ അനുശോചനച്ചടങ്ങിൽ ബഹ്‌റൈൻ രാജാവ് പങ്കെടുത്തു
|19 Sept 2022 3:48 PM IST
അന്തരിച്ച ബ്രിട്ടീഷ് രാജ്ഞിയുടെ അനുശോചനച്ചടങ്ങിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പങ്കെടുത്തു.
കഴിഞ്ഞ ദിവസമാണ് അദ്ദേഹം ബ്രിട്ടനിലെത്തിയത്. ചാൾസ് മൂന്നാമനും രാജ്ഞിയുടെ കുടുംബാംഗങ്ങൾക്കും ബഹ്‌റൈൻ ജനതയുടെയും ഭരണകൂടത്തിൻറെയും അനുശോചനം അദ്ദേഹം അറിയിക്കുകയും ചെയ്തു. ബഹ്‌റൈനും ബ്രിട്ടനും തമ്മിൽ നിലനിൽക്കുന്ന നൂറ്റാണ്ടുകളുടെ ബന്ധവും അദ്ദേഹം അനുസ്മരിച്ചു.