< Back
Bahrain
Fake news warning
Bahrain

75 ദിനാർ സഹായം നൽകുന്നതായുള്ള വാർത്ത നിഷേധിച്ച് മന്ത്രാലയം

Web Desk
|
7 April 2023 12:55 PM IST

ബഹ്‌റൈനിൽ നീതിന്യായ-ഇസ്ലാമിക കാര്യ ഔഖാഫ് മന്ത്രാലയം 75 ദിനാർ സഹായം നൽകുന്നുവെന്ന തരത്തിൽ പ്രചരിച്ച വാർത്തക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.

വ്യക്തികളുടെ വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കാനുള്ള തന്ത്രമായാണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നതെന്നാണ് അധികൃതകരുടെ വിശദീകരണം. ഇത്തരം ഓൺലൈൻ തട്ടിപ്പ് മാഫിയകളുടെ കെണിയിൽ പെടാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ ഉണർത്തി.

Similar Posts