< Back
Bahrain

Bahrain
ബഹ്‌റൈനില്‍ കാണാതായ കുട്ടിയെ കണ്ടെത്താനായില്ല; അന്വേഷണം തുടരുന്നു
|17 Jan 2022 4:31 PM IST
രണ്ട് ദിവസം മുമ്പ് ഈസ ടൗണിൽ നിന്നും കാണാതായ 14 കാരിയെ കണ്ടെത്താനായില്ലെന്ന് ദക്ഷിണ മേഖല പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്കാണ് കുട്ടിെയ കാണാതായത്. കുടുംബ വഴക്കാണ് കുട്ടി വീട് വീട്ടിറങ്ങാൻ കാരണമെന്നാ ണ് പോലീസ് നൽകുന്ന സൂചന . ബഹ്റൈനുള്ളിൽ തന്നെയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. കുട്ടിയെ കണ്ടെത്താനുള്ള ശ്രമം ഊർജിതപ്പെടുത്തിയിട്ടുണ്ടെന്നും വിശദ വിവരങ്ങൾ ഉടനെ അറിയുമെന്നാണ് കരുതുന്നതെന്നും പൊലീസ് അധികൃതർ സൂചന നൽകി.