< Back
Bahrain

Bahrain
50 ദിനാർ നോട്ട് പുറത്തിറക്കിയെന്ന വാർത്ത വ്യാജം
|24 May 2023 12:53 AM IST
ബഹ്‌റൈനിൽ 50 ദിനാർ നോട്ട് പുറത്തിറക്കിയെന്ന വാർത്ത വ്യാജമാണെന്ന് പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച വാർത്തകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരത്തിലൊരു അറിയിപ്പ് ഇതേവരെ ബഹ്‌റൈൻ സെൻട്രൽ ബാങ്ക് വൃത്തങ്ങളിൽ നിന്നുദ്ധരിക്കപ്പെട്ടിട്ടില്ല.
പുതിയ നോട്ട് ഇറക്കുകയാണെങ്കിൽ ബഹ്‌റൈൻ സെൻട്രൽ ബാങ്ക് ഇതിനെക്കുറിച്ച് നേരത്തെ തന്നെ അറിയിപ്പ് തരുമെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.