< Back
Bahrain

Bahrain
പൊതുജനങ്ങളുടെ പരാതിയെ തുടർന്ന് ഹാളിന്റെ പ്രവർത്തന സമയം മാറ്റി
|25 Oct 2023 5:34 PM IST
പൊതുജനങ്ങളിൽ നിന്നുയർന്ന പരാതിയെ തുടർന്ന് ഈസ ടൗണിലെ ആഇശ അൽ മുഅയ്യദ് ഹാളിന്‍റെ പ്രവർത്തന സമയം മാറ്റാൻ സുന്നീ ഔഖാഫ് തീരുമാനിച്ചു. രാത്രി ഏറെ വൈകിയും കല്യാണ പാർട്ടികളും അതിന്‍റെ ബഹളവും ശല്യമാകുന്നുവെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി.
പ്രദേശവാസികൾ സാധാരണ വാഹനങ്ങൾ പാർക്കു ചെയ്യുന്ന സ്ഥലങ്ങളിൽ പാർട്ടിക്ക് വരുന്നവർ വാഹനങ്ങൾ നിർത്തിയിടുന്നതും പ്രയാസമുണ്ടാക്കുന്നതായാണ് പരാതി.
ഹാളിന്‍റെ പ്രവർത്തന സമയം രാവിലെ മുതൽ ഉച്ച വരെയും വൈകിട്ട് മഗ്രിബ് നമസ്കാരം വരെയുമായി നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അടുത്തുള്ള വീട്ടുകാരുടെ പാർക്കിങ് സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തിയിടാതിരിക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
പള്ളിയുടെ പാർക്കിങ് മാത്രമേ പരിപാടിക്കെത്തുന്നവർ ഉപയോഗിക്കാൻ പാടുള്ളൂവെന്നും നിർദേശമുണ്ട്.