< Back
Bahrain

Bahrain
ഫീസ് അടക്കാത്ത 30 അഭിഭാഷകരുടെ അനുമതി മരവിപ്പിച്ചു
|22 March 2022 3:52 PM IST
ബഹ്റൈനിൽ ഫീസ് അടക്കാൻ വൈകിയ 30 അഭിഭാഷകരുടെ അനുമതി മരവിപ്പിച്ചതായി നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിൻ അലി ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി.
റിവിഷൻ കോടതിയിലെ രണ്ട് അഭിഭാഷകരുടേയും തൊഴിലിലേർപ്പെട്ട ഒരാളുടേയും 27 എൻറോളേഴ്സിന്റെയുമാണ് പ്രവർത്തനാനുമതി പിൻവലിച്ചത്. വർഷാവസാനം വരെ ഫീസ് അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ അഭിഭാഷക ലിസ്റ്റിൽ നിന്നും ഒഴിവാക്കുമെന്നാണ് നിയമം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 30 പേരെ ലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചത്.