< Back
Bahrain

Bahrain
ശൂറ കൗൺസിൽ ചെയർമാൻ ഇന്ത്യൻ അംബാസഡറെ സ്വീകരിച്ചു
|22 Nov 2023 3:03 PM IST
ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അസ്സാലിഹ് സ്വീകരിച്ചു.
ബഹ്‌റൈനും ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധം ചൂണ്ടിക്കാട്ടിയ ശൂറ കൗൺസിൽ ചെയർമാൻ വിവിധ വികസന മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെ അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യയുമായുള്ള പാർലമെന്ററി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി സന്ദർശനങ്ങൾ കൈമാറുന്നതിനുമുള്ള ബഹ്‌റൈന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ താൻ പ്രതിജ്ഞാബദ്ധമാണെന്ന് അംബാസഡർ പറഞ്ഞു.