< Back
Bahrain

Bahrain
ബഹ്‌റൈനില്‍ സമ്മര്‍ സീസണ്‍ നാളെ മുതല്‍ ആരംഭിക്കും
|20 Jun 2022 2:05 PM IST
ബഹ്‌റൈനിലെ സമ്മര്‍ സീസണ്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗോള ശാസ്ത്രജ്ഞന്‍ അലി അല്‍ ഹജ്രി വ്യക്തമാക്കി. പകലിന് ദൈര്‍ഘ്യം കൂടുകയും രാത്രിയുടെ ദൈര്‍ഘ്യം കുറയുകയും ചെയ്യുന്ന സന്ദര്‍ഭം കൂടിയാണിത്.
93 ദിവസത്തോളം സമ്മര്‍ സീസണ്‍ നീണ്ടു നില്‍ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പകല്‍ 13 മണിക്കൂറും 47 മിനിറ്റും രാത്രി 10 മണിക്കൂറും 13 മിനിറ്റുമായി ചുരുങ്ങും. സെപ്റ്റംബര്‍ 28ന് ശേഷം നേരെ തിരിച്ചായിരിക്കും കാലാവസ്ഥ. പുലര്‍ച്ചെ 3.14നാണ് പ്രഭാതം ആരംഭിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.