< Back
Bahrain

Bahrain
ബഹ്റൈനിൽ വ്യാപാര, നിക്ഷേപ മേഖല ശക്തിപ്പെടുത്തും
|25 Jan 2022 8:04 PM IST
ബഹ്റൈനിൽ വ്യാപാര, നിക്ഷേപ മേഖല ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി മുന്നോട്ടു വെച്ച നിർദേശത്തിന് കാബിനറ്റ് അംഗീകാരം നൽകി.
വ്യാവസായിക വികസന മേഖലയുമായി ബന്ധപ്പെട്ട 22 സേവനങ്ങൾ ഓൺലൈനാക്കുന്നതിന് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രിയുടെ നിർദേശവും അംഗീകരിച്ചു. സർക്കാർ വരുമാനം, പേയ്െമൻറ് എന്നിവ സമ്പൂർണമായി ഓൺലൈൻ വൽകരിക്കുന്നതിന് സാമ്പത്തിക ഉത്തേജന കാര്യങ്ങൾക്കായുള്ള മന്ത്രിതല സമിതിയുടെ മെമ്മോറാണ്ടവും കാബിനറ്റ് അംഗീകരിച്ചു. വ്യക്തികൾ നേരിട്ട് ഹാജരാകാതെ തന്നെ 24 മണിക്കൂറും ഒാൺലൈനിൽ പേയ്മെൻറും റീപെയ്മെൻറും സാധ്യമാക്കാൻ ഇത് വഴിയൊരുക്കും.