< Back
Bahrain

Bahrain
ഇടപ്പാളയം ബഹ്റൈന്‍ ചാപ്റ്റര്‍ ചികിത്സാ ഫണ്ട് കൈമാറി
|17 May 2022 5:26 PM IST
ഇടപ്പാളയം ബഹ്റൈന്‍ ചാപ്റ്റര്‍ അംഗംമായ എടപ്പാള്‍ തലമുണ്ട സ്വദേശി സവാദിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി സമാഹരിച്ച തുക പ്രസിഡണ്ട് രതീഷ് സുകുമാരന്റെ നേതൃത്വത്തില്‍ സവാദ് ചികിത്സാ സഹായ സമിതിക്ക് കൈമാറി.
ബിരിയാണി ചലഞ്ചിലൂടെയും, അംഗങ്ങളുടെയും മറ്റുള്ളവരുടേയും സഹായത്തോടെയും ബഹ്‌റൈന്‍ ചാപ്റ്റര്‍ സ്വരൂപിച്ച 3,73,000 രൂപയും ഖത്തര്‍, അബുദാബി ചാപ്റ്ററുകള്‍ കൂടി സമാഹരിച്ച 526100 രൂപയും അതാത് ചാപ്റ്ററുകളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കൈമാറിയത്.
ചടങ്ങില്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഫൈസല്‍ മാണൂര്‍, ട്രെഷറര്‍ രഘുനാഥ്, എക്‌സിക്യൂട്ടീവ് അംഗം സനാഫ് റഹ്മാന്‍, പ്രമോദ് വട്ടംകുളം എന്നിവര്‍ പങ്കെടുത്തു.