< Back
Bahrain

Bahrain
യുനൈറ്റഡ് പാരന്റ് പാനല്‍ ഇഫ്താര്‍ സംഗമം നടത്തി
|7 April 2022 2:15 PM IST
ബഹ്‌റൈനില്‍ യുനൈറ്റഡ് പാരന്റ് പാനല്‍ (യു.പി.പി) ഇഫ്താര്‍ സംഗമം നടത്തി. കെ.സി.എ ഹാളില്‍ നടന്ന പരിപാടിയില്‍ വിവിധ സംഘടനകളുടെ പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു. കാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫോളോഅപ് ഡയരക്ടര്‍ യൂസുഫ് യാക്കൂബ് ലോറി മുഖ്യാതിഥി ആയി. ജമാല്‍ നദ്വി റമദാന്‍ സന്ദേശം നല്‍കി.

ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാനും യു.പി.പി ചെയര്‍മാനുമായ എബ്രഹാം ജോണ്‍, ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാക്യഷ്ണപിള്ള, തുടങ്ങി വിവിധ മത-സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ സംസാരിച്ചു.
പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ദീപക് മേനോന്‍ റമദാന്‍ ആശംസ നേര്‍ന്നു. എഫ്.എം ഫൈസല്‍ യോഗം നിയന്ത്രിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ ശ്രീധര്‍ തേറമ്പില്‍ സ്വാഗതവും ജ്യോതിഷ് പണിക്കര്‍ നന്ദിയും പറഞ്ഞു.