< Back
Bahrain
ചാരിറ്റി സൊസൈറ്റിയിൽ നിന്നും മോഷണം; പ്രതികൾ പിടിയിൽ
Bahrain

ചാരിറ്റി സൊസൈറ്റിയിൽ നിന്നും മോഷണം; പ്രതികൾ പിടിയിൽ

Web Desk
|
7 Oct 2023 2:20 AM IST

ചാരിറ്റി സൊസൈറ്റിയിൽ നിന്നും വസ്​തുവകകൾ മോഷ്​ടിച്ച പ്രതികൾ പൊലീസ്​ പിടിയിൽ. കഴിഞ്ഞ ദിവസം ഷാഖൂറയിലെ ഒരു ചാരിറ്റിസൊസൈറ്റിയിൽ നിന്നാണ്​ വസ്​തുക്കൾ കളവ്​ പോയത്​.

ഇതിനെ തുടർന്ന്​ നൽകിയ പരാതി പ്രകാരം ബുദയ്യ പൊലീസ്​ നടത്തിയ ​അന്വേഷണത്തിലാണ്​ പ്രതികൾ പിടിയിലായത്​. പ്രതികളെ പ്രാഥമിക ചോദ്യം ചെയ്യലിന്​ വിധേയമാക്കുകയും തുടർ നടപടികൾക്കായി റിമാന്‍റിൽ വെക്കാൻ ഉത്തരവിടുകയും ചെയ്​തു.

Similar Posts