< Back
Bahrain
വെയര്‍ ഹൗസില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച സംഭവം; തെളിവെടുപ്പ് പൂര്‍ത്തിയായി
Bahrain

വെയര്‍ ഹൗസില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച സംഭവം; തെളിവെടുപ്പ് പൂര്‍ത്തിയായി

Web Desk
|
24 Dec 2021 9:44 PM IST

വെയര്‍ ഹൗസില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അന്വഷണം പൂര്‍ത്തിയായതായി പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു.

ടൂബ്ലിയിലെ ഒരു വെയര്‍ഹൗസില്‍ രാത്രി അതിക്രമിച്ച് കടന്നാണ് പ്രതികള്‍ വസ്തുക്കള്‍ മോഷ്ടിച്ചത്.30,000 ദിനാറിന്റെ വസ്തുക്കള്‍ മോഷണം പോയതായി കണ്ടെത്തിയിട്ടുണ്ട്. ആറ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ് നടന്നത്. കേസ് ഡിസംബര്‍ 30ന് പരിഗണനയ്‌ക്കെടുക്കും.

Similar Posts