< Back
Bahrain

Bahrain
ഗവേഷണ പ്രബന്ധം അവതരിപ്പിച്ചവരെ ആദരിച്ചു
|16 Feb 2022 6:02 PM IST
സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ ഉന്നത പണ്ഡിത ശ്രേണിയിൽ സ്ഥാനം ലഭിച്ച ബഹ്റൈൻ യൂണിവേഴ്സിറ്റി ലക്ച്ചർമാരെ ആദരിച്ചു. യൂണിവേഴ്സിറ്റിയിലെ സഖീർ കാമ്പസിൽ നടന്ന പരിപാടിയിൽ ഡോ. ജവാഹിർ ബിൻത് ഷാഹീൻ അൽ മുദ്ഹികി അധ്യാപകരെ ആദരിച്ചു.
അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധേയരായ രണ്ട് ശതമാനം ഗവേഷണ പ്രബന്ധങ്ങളും ബഹ്റൈനിൽ നിന്നാണ് അവതരിപ്പിച്ചിട്ടുള്ളത്. വിജ്ഞാന സപര്യക്ക് വേണ്ടി സമയം ചെലവഴിച്ച നാല് അധ്യാപകർ രാജ്യത്തിന് അഭിമാനകരമായ നേട്ടമാണ് കരസ്ഥമാക്കിയതെന്ന് മുദ്ഹികി വ്യക്തമാക്കി.
ഗവേഷണങ്ങൾക്ക് ശക്തമായ പിന്തുണയും പ്രോൽസഹനവുമാണ് ബഹ്റൈൻ യൂണിവേഴ്സിറ്റി നൽകുന്നത്. വരും കാലങ്ങളിൽ കൂടുതൽ വൈജ്ഞാനിക മികവ് ആർജ്ജിക്കാൻ യൂണിവേഴ്സിറ്റിക്ക് സാധിക്കുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.