< Back
Bahrain

Bahrain
യാചന; ബഹ്റൈനിൽ മൂന്നുപേർ പിടിയിൽ
|26 Aug 2022 4:31 PM IST
ബഹ്റൈനിലെ ഉത്തര ഗവർണറേറ്റിന്‍റെ വിവിധ ഭാഗങ്ങളിൽ യാചനയിലേർപ്പെട്ട മൂന്ന് പേരെ പിടികൂടിയതായി ഉത്തര മേഖല പൊലീസ് ഡയരക്ടറേറ്റ് മേധാവി അറിയിച്ചു.
രാജ്യത്തെ നിയമം ലംഘിക്കുകയും സാമൂഹിക മര്യാദ പാലിക്കുകയും ചെയ്യാത്തതിനാണ് കേസ്. ഇത്തരത്തിൽ വിവിധ പ്രദേശങ്ങളിൽ യാചന നടത്തുന്നവരെ കണ്ടെത്തി പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
പ്രതികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. നിയമ നടപടികൾ പൂർത്തീകരിക്കുന്നതിന്‍റെ ഭാഗമായി ഇവരെ റിമാന്‍റ് ചെയ്തിരിക്കുകയാണ്.