< Back
Bahrain

Bahrain
വ്യാജ രേഖ ചമച്ച പൊതുമേഖല കമ്പനിയിലെ ജീവനക്കാരടക്കം മൂന്ന് പേർക്ക് ബഹ്‌റൈനില്‍ മൂന്ന് വർഷം തടവ്
|13 Jan 2022 7:42 PM IST
മനാമ: രഹസ്യം വെളുപ്പടുത്തിയതിനും വ്യാജ രേഖ ചമച്ചതിനും സർക്കാർ ഉടമസ്ഥതയിലുളള കമ്പനിയിലെ ഉദ്യോഗസ്ഥനടക്കം മൂന്ന് പേർക്ക് മൂന്ന് വർഷം തടവിന് ഹൈ ക്രിമിനൽ കോടതി വിധിച്ചു.
കമ്പനിയിലെ ഡയറക്ടർ ആയി സേവനമനുഷ്ഠിച്ചിരുന്ന 40 കാരനും കമ്പനിയുമായി സഹകരിച്ചിരുന്ന പുറത്തു നിന്നുള്ള രണ്ട് പേരുമാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലായിരുന്നത്. ഇവർക്കെതിരെ തെളിവെടുപ്പ് പൂർത്തിയാക്കുകയും കുറ്റം ചെയ്തതായി ശരിവെക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.