< Back
Bahrain

Bahrain
ബഹ്റൈനിൽ ഇടിയോടുകൂടിയുള്ള മഴക്ക് സാധ്യത
|31 Dec 2021 1:39 PM IST
ബഹ്റൈനിൽ ഇടിയോടു കൂടിയുള്ള മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യത കാണുന്നുണ്ട്. 13 മുതൽ 35 വരെ നോട്ടിക് മൈൽ വേഗതയിൽ കാറ്റുണ്ടാകുമെന്നാണ് സൂചന. തിരമാലകൾ നാല് മുതൽ എട്ട് മീറ്റർ വരെ ഉയരാനും അന്തരീക്ഷ ഊഷ്മാവ് 16 ഡിഗ്രിയായി താഴുകയും ചെയ്യും. കടലിൽ പോകുന്നവർ ആവശ്യമായ മുൻകരുതലുകളും ജാഗ്രതയും പാലിക്കണമെന്നും നിർദേശമുണ്ട്.