< Back
Bahrain

Bahrain
മലയാളി യുവതി ബഹ്റൈനിൽ നിര്യാതയായി
|6 May 2024 6:06 PM IST
പനി പിടിപെട്ടതിനെ തുടർന്ന് ഒരാഴ്ചയായി ടിന ചികിത്സയിലായിരുന്നു
മനാമ: മലയാളി യുവതി ബഹ്റൈനിൽ നിര്യാതയായി. രാജ്യത്ത് കുടുംബസമേതം താമസിച്ചു വരികയായിരുന്ന കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി ടിന കെൽവിനാണ് (34) സൽമാനിയ ആശുപത്രിയിൽ നിര്യാതയായത്. റോയൽ കോർട്ടിൽ എൻജിനിയർ ആയി ജോലി ചെയ്യുന്ന കെൽവിനാണ് ഭർത്താവ്. രണ്ട് ആൺകുട്ടികളാണുള്ളത്. ഇവർ ബഹ്റൈൻ സ്‌കൂൾ വിദ്യാർഥികളാണ്. പനി പിടിപെട്ടതിനെ തുടർന്ന് ഒരാഴ്ചയായി ടിന ചികിത്സയിലായിരുന്നു.