< Back
Bahrain
വർക് പെർമിറ്റിനു പണം വാങ്ങി;ബഹ്റൈനിൽ പ്രതിയെ റിമാൻഡ് ചെയ്തു
Bahrain

വർക് പെർമിറ്റിനു പണം വാങ്ങി;ബഹ്റൈനിൽ പ്രതിയെ റിമാൻഡ് ചെയ്തു

Web Desk
|
24 Oct 2022 12:06 AM IST

പണം വാങ്ങിയത് മൂന്ന് തൊഴിലാളികളിൽ നിന്ന്

മാനാമ: ബഹ്റൈനിൽ വിദേശ തൊഴിലാളിക്ക് വർക് പെർമിറ്റ് അനുവദിക്കുന്നതിന് പണം വാങ്ങിയ പ്രതിയെ റിമാൻറ് ചെയ്തു. മൂന്ന് തൊഴിലാളികളിൽ നിന്നാണ് ഇത്തരത്തിൽ പണം വാങ്ങിയതെന്ന് തെളിഞ്ഞിട്ടുണ്ട്. വർക് പെർമിറ്റിന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ ഫീസല്ലാത്ത മറ്റൊരു തുകയും പാടില്ലെന്നാണ് രാജ്യത്ത് നിലവിലുള്ള നിയമം. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനും കേസ് ക്രിമിനൽ കീഴ്ക്കോടതിയിലേക്ക് മാറ്റാനും പ്രൊസിക്യൂഷൻ ഉത്തരവിട്ടു.

Related Tags :
Similar Posts