< Back
Bahrain
ബഹ്‌റൈനിൽ പുതുവർഷ രാവ്   ആഘോഷമാക്കാൻ ടൂറിസം അതോറിറ്റി
Bahrain

ബഹ്‌റൈനിൽ പുതുവർഷ രാവ് ആഘോഷമാക്കാൻ ടൂറിസം അതോറിറ്റി

Web Desk
|
28 Dec 2022 12:13 PM IST

ബഹ്‌റൈനിൽ പുതുവർഷ രാവ് ആഘോഷമാക്കാൻ ടൂറിസം ആന്റ് എക്‌സിബിഷൻ അതോറിറ്റി. ഇതിന്റെ ഭാഗമായി ഡിസംബർ 31 രാത്രിയോടെ രാജ്യത്തെ നാല് പ്രധാന ഇടങ്ങളിൽ കരിമരുന്ന് പ്രയോഗം സംഘടിപ്പിക്കും.

അവന്യൂസ് പാർക്ക്, മറാസി കോർണിഷ്, വാട്ടർ ഗാർഡൻ സിറ്റി, ഫിനാൻഷ്യൽ ഹാർബർ എന്നിവിടങ്ങളിലാണ് കരിമരുന്ന് പ്രകടനം നടക്കുക. കൂടാതെ വിവിധ റെസ്റ്റോറൻറുകളിലും കോഫിഷോപ്പുകളിലും പരമ്പരാഗത സംഗീത പരിപാടികൾ അരങ്ങേറും. സഖീറിലെ അൽ ദാന തിയേറ്ററിൽ മാർട്ടിൻ ജാർക്‌സിന്റെ സംഗീത പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ ഗവർണറേറ്റുകളിൽ ആകർഷകമായ പരിപാടികൾ ഒരുക്കിയിരുന്നതായും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

Similar Posts