< Back
Bahrain

Bahrain
ട്രാഫിക് വാരാചരണത്തിന്‍റെ ഭാഗമായി ട്രാഫിക് വില്ലേജ് ആരംഭിച്ചു
|9 March 2023 5:57 AM IST
ജി.സി.സി ട്രാഫിക് വാരാചരണത്തിന്‍റെ ഭാഗമായി ബഹ്റൈനിലെ അവന്യുസ് മാളിൽ ട്രാഫിക് വിഭാഗത്തിന് കീഴിൽ ബോധവൽക്കരണമുദ്ദേശിച്ച് അവന്യുസ് മാളിൽ ട്രാഫിക് വില്ലേജ് ആരംഭിച്ചു.
കാപിറ്റൽ ഗവർണർ ശൈഖ് റാശിദ് ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫ ഉദ്ഘാടനം നിർവഹിച്ചു. ട്രാഫിക് വിഭാഗം മേധാവി ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
'ജീവൻ നിങ്ങളുടെ ഉത്തരവാദിത്വം'എന്ന പ്രമേയത്തിലാണ് സമൂഹത്തിലെ മുഴുവനാളുകൾക്കും റോഡ് സുരക്ഷയെ കുറിച്ച് അവബോധമുദ്ദേശിച്ച് ജി.സി.സി തലത്തിൽ എല്ലാ വർഷവും ഇത് നടത്തിവരുന്നത്.