< Back
Bahrain
remand
Bahrain

നിരോധിത പുകയില ഉൽപന്നക്കടത്ത്; ഗൾഫ് പൗരനെ റിമാൻഡ് ചെയ്തു

Web Desk
|
19 Sept 2023 7:54 AM IST

നിരോധിത പുകയില ഉൽപന്നം ബഹ്റൈനിലേക്ക് കടത്താൻ ശ്രമിച്ച ഗൾഫ് പൗരനെ റിമാൻഡ് ചെയ്തു. ഇന്ത്യൻ നിർമിത തംബാക് ആണ് ഇയാൾ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചത്.

വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന ചരക്കുകൾ കസ്റ്റംസ് പരിശോധനക്ക് വിധേയമാക്കുന്നതിനിടയിലാണ് തംബാക് ശ്രദ്ധയിൽപെട്ടത്. 11,000 കിലോ വരുന്ന കെട്ടുകളാണ് രാജ്യത്ത് എത്തിയത്. ഏകദേശം 2,20,000 ദീനാറോളം ഇതിന് വിലവരും.

പ്രതിയിൽനിന്ന് 2,20,000 ദീനാർ പിഴയീടാക്കാനും കണ്ടെത്തിയ വസ്തുക്കൾ തിരിച്ചയക്കാനും ശിക്ഷാകാലാവധിക്കുശേഷം ഇയാളെ ബഹ്റൈനിലേക്ക് വരാൻ കഴിയാത്തവിധം തിരികെ അയക്കാനുമാണ് അഞ്ചാം ലോവർ ക്രിമിനൽ കോടതി വിധി.

Similar Posts