< Back
Bahrain

Bahrain
പണം തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികൾ പിടിയിൽ
|8 Feb 2023 2:20 PM IST
ബഹ്‌റൈനിൽ 23,000ത്തിലധികം ദിനാർ തട്ടിയെടുത്ത കേസിലെ രണ്ട് പ്രതികളെ പിടികൂടിയതായി ബഹ്‌റൈൻ കാപിറ്റൽ പൊലീസ് ഡയരക്ടറേറ്റ് അറിയിച്ചു. സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നും സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഇവർ പണം കൈക്കലാക്കിയത്.
ഫർണിച്ചർ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന പരസ്യം നൽകിയാണ് നിരവധി പേരിൽ നിന്നും 39ഉം 41ഉം പ്രായമുള്ള പ്രതികൾ പണം കൈക്കലാക്കിയത്. ഏകദേശം 23,000 ദിനാറോളമാണ് ഇവർ പലരിൽ നിന്നുമായി തട്ടിപ്പ് നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. നിരവധി പേരിൽ നിന്നും ഇത് സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.