< Back
Bahrain

Bahrain
ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിന് യു.എഫ്.ഐ അംഗത്വം
|6 Nov 2023 4:28 PM IST
ഗ്ലോബൽ അസോസിയേഷൻ ഓഫ് എക്സിബിഷൻ ഇൻഡസ്ട്രിയിൽ ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിന് അംഗത്വം.
മേഖലയിലെ തന്നെ വലുതും മികവുറ്റതുമായ എക്സിബിഷൻ സെന്ററാണ് ബഹ്റൈനിലേത്. സെന്റർ ഡയറക്ടർ ഡോ. ഡെബ്ബി ക്രിസ്റ്റിയാൻസെനിയാണ് ബോർഡ് അംഗമായി തെരഞ്ഞെടുത്തിട്ടുള്ളത്.
മൂന്ന് വർഷമാണ് അംഗത്വ കാലാവധി. ലോകത്തെ 85 ലധികം രാജ്യങ്ങളിൽ നിന്നുള്ള 820 എക്സിബിഷൻ സെന്ററുകൾ ഇതിൽ അംഗമാണ്.
അമേരിക്കയിലെ ലാസ് വേഗാസിൽ ചേർന്ന േഗ്ലാബൽ അസോസിയേഷൻ ഓഫ് എക്സിബിഷൻ യോഗത്തിലാണ് ബഹ്റൈന് അംഗത്വം നൽകാൻ തീരുമാനിച്ചത്. 50,000 ത്തോളം പേരാണ് എക്സിബിഷൻ സെന്റർ മേഖലയിൽ പ്രവർത്തിക്കുന്നത്.