< Back
Bahrain

Bahrain
ബഹ്റൈൻ സന്ദർശനത്തിനെത്തിയ അമേരിക്കൻ കോൺഗ്രസ് ഉദ്യോഗസ്ഥ സംഘത്തെ പാർലമെന്‍റിൽ സ്വീകരിച്ചു
|23 Feb 2022 7:30 PM IST
ബഹ്റൈൻ സന്ദർശനത്തിനെത്തിയ അമേരിക്കൻ കോൺഗ്രസ് ഉദ്യോഗസ്ഥ സംഘത്തിന് ബഹ്റൈൻ പാർലമെന്‍റിൽ സ്വീകരണം നൽകി.
ബഹ്റൈനിലെ ജനാധിപത്യ, പാർലമെന്‍റ് സംവിധാനങ്ങളെക്കുറിച്ച് സംഘം ചോദിച്ചറിയുകയും ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിൽ പാർലമെന്‍റ് വഹിച്ചു കൊണ്ടിരിക്കുന്ന പങ്കിൽ മതിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച പുരോഗതിയുടെ അടയാളം പാർലമെന്‍ററി രംഗത്തും പ്രതിഫലിക്കുന്നതായി സംഘം പറഞ്ഞു.
പാർലമെന്‍റ് അംഗം അഹ്മദ് അൽ ആമിർ, ഫാതിമ അബ്ബാസ് എന്നിവരുമായി സംഘം ചർച്ച നടത്തി. നിയമ നിർമാണ, നിരീക്ഷണ, അവകാശ മേഖലയിൽ ബഹ്റൈൻ പാർലമെന്‍റ് കൈവരിച്ച നേട്ടങ്ങൾ അഭിമാനകരമാണെന്നും സംഘം കൂട്ടിച്ചേർത്തു.