< Back
Bahrain
വാറ്റ് തട്ടിപ്പ്; 34 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
Bahrain

വാറ്റ് തട്ടിപ്പ്; 34 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

Web Desk
|
19 Jun 2022 6:40 PM IST

ബഹ്‌റൈനില്‍ വാറ്റ് നിയമം ശരിയായ രൂപത്തില്‍ നടപ്പിലാക്കാത്ത 34 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. നാഷണല്‍ റെവന്യു അതോറിറ്റിയുമായി സഹകരിച്ച് വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് വാറ്റ് നിയമം ലംഘിച്ച സ്ഥാപനങ്ങള്‍ കണ്ടെത്തിയത്.

10,000 ദിനാര്‍ വരെ പിഴയാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് ചുമത്തുക. വാറ്റ് നിയമം അനുസരിച്ച് ചില സ്ഥാപനങ്ങള്‍ക്ക് വാറ്റ് തട്ടിപ്പ് നടത്തിയ തുകയുടെ മൂന്നിരട്ടി പിഴയാണ് ചുമത്തുക. ഇതോടൊപ്പം കുറ്റത്തിന്റെ ഗൗരവമനുസരിച്ച് ചില സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാനും ഉത്തരവിേട്ടക്കും. സ്ഥാപനയുടമക്ക് അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കുന്ന സാഹചര്യങ്ങളുമുണ്ടായേക്കാം. വാറ്റ് നിയമം ശരിയായ വിധത്തില്‍ നടപ്പാക്കാന്‍ എല്ലാ സ്ഥാപനങ്ങളും മുന്നോട്ടു വരണമെന്നും അധികൃതര്‍ ഉണര്‍ത്തി.

Similar Posts