< Back
Bahrain

Bahrain
വാറ്റ് തട്ടിപ്പ്: ബഹ്‌റൈനില്‍ ഏഴ് കേസുകളിൽ അന്വേഷണം പൂർത്തിയാക്കി
|3 Jan 2022 5:15 PM IST
വാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ഏഴ് കേസുകളിൽ അന്വേഷണം പൂർത്തിയാക്കിയതായി പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു. അഞ്ച് ലക്ഷം ദിനാറിന്‍റെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിരുന്നത്.
നാഷണൽ റെവന്യു അതോറിറ്റിയുടെ പരിശോധനയിൽ ഏഴ് സ്ഥാപനങ്ങളിലാണ് നികുതി വെട്ടിപ്പ് പിടികൂടിയത്. പുകയില ഉൽപന്നങ്ങൾ നിർണയിച്ച ടാക്സ് ഒടുക്കാതെ രാജ്യത്ത് എത്തിച്ചതായാണ് പരിശോധനയിൽ ബോധ്യപ്പെട്ടത്.