< Back
Bahrain

Bahrain
മീഡിയാവൺ കേസിലെ വിധി; ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയം: കെ.എം.സി.സി
|7 April 2023 12:43 PM IST
മീഡിയവൺ വിലക്ക് സുപ്രീംകോടതി നീക്കിയത് ഇന്ത്യൻ ജനാധിപത്യത്തിന്റെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും വലിയ വിജയമാണെന്ന് കെ.എം.സി.സി ബഹ്റൈൻ സ്റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തിന്റെ കാവൽക്കാരാണ് മാധ്യമങ്ങൾ. ഭരണകൂടങ്ങൾക്ക് അനിഷ്ടകരമായത് തുറന്നു പറയുകയും എഴുതുകയും ചെയ്യുന്നതിന്റെ പേരിൽ മീഡിയവൺ ചാനലിന്റെ വായടപ്പിക്കാനുള്ള മോദി സർക്കാറിന്റെ ഫാഷിസ്റ്റു സമീപനം കോടതിവിധിയിലൂടെ റദ്ദ് ചെയ്യപ്പെട്ടത് ശുഭ പ്രതീക്ഷയാണ് നൽകുന്നത്.
ഇത്തരം വിധികൾ ജനാധിപത്യ വ്യവസ്ഥിതിയെ സമ്പുഷ്ടമാക്കുമെന്നും മതേതരത്വത്തെ ജ്വലിപ്പിച്ചുനിർത്തുമെന്നും കെ.എം.സി.സി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ തുടക്കംമുതലേ മുസ്‌ലിം ലീഗും കെ.എം.സി.സിയും മീഡിയവണിനൊപ്പം നിലകൊണ്ടതായും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.