< Back
Bahrain

Bahrain
വിനോദ് കെ. ജേക്കബ് ബഹ്‌റൈനിലെ പുതിയ അംബാസഡർ
|11 May 2023 10:38 PM IST
വിനോദ് കെ. ജേക്കബിനെ ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. നിലവിലുള്ള അംബാസഡർ പിയൂഷ് ശ്രീവാസ്തവയ്ക്ക് പകരമാണ് നിയമനം. 2000ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന വിനോദ് കെ. ജേക്കബ് നിലവിൽ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈകമ്മീഷനിൽ ഡപ്യൂട്ടി ഹൈകമ്മീഷണറാണ്.
ഹോങ്കോങ്, ഷാങ്ഹായ്, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ സേവനം ചെയ്തിട്ടുണ്ട്. ബെയ്ജിങിലെ ഇന്ത്യൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും ജേക്കബ് പ്രവർത്തിച്ചിട്ടുണ്ട്.
മലയാളിയായ അദ്ദേഹം ചെന്നൈ പദ്മ ശേഷാദ്രി ബാലഭവൻ സീനിയർ സെക്കണ്ടറി സ്‌കൂളിലാണ് പഠിച്ചത്. ചെന്നൈ ഡോ. അംബേദ്കർ ലോ കോളജിൽനിന്ന് നിയമവിദ്യാഭ്യാസം പൂർത്തിയാക്കി. കെനിയയിലെ ഇന്ത്യൻ ഹൈകമ്മീഷണറായ നംഗ്യ സി. ഖാംപയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.