< Back
Bahrain
Violation of traffic law
Bahrain

ട്രാഫിക് നിയമ ലംഘനം; ബഹ്റൈനിൽ 145 വാഹനങ്ങൾ കസ്റ്റഡിയിൽ

Web Desk
|
14 Jun 2023 10:36 PM IST

ബഹ്റൈനിൽ ട്രാഫിക് നിയമം ലംഘിച്ച 145 വാഹനങ്ങൾ പിടിച്ചെടുത്തതായി ട്രാഫിക് വിഭാഗം അറിയിച്ചു.

മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്നവിധം വാഹനമോടിച്ചതിന്‍റെ പേരിലാണ് നടപടി. വാഹനങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന വേഗതയിൽ നിയമങ്ങൾ പാലിച്ച് വാഹനമോടിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ടെന്നും, നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Similar Posts