< Back
Bahrain

Bahrain
ബഹ്‌റൈനിൽ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്
|8 Feb 2023 9:33 AM IST
ബഹ്‌റൈനിൽ കാറ്റിന് സാധ്യതയതുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇന്ന് മുതൽ വടക്കു പടിഞ്ഞാറൻ കാറ്റടിക്കുമെന്നും അതുവഴി തിരമാലകൾ ഉയരുമെന്നുമാണ് വിലയിരുത്തൽ.
വെള്ളിയാഴ്ച വരെ കാറ്റ് തുടരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കാറ്റ് മൂലം അന്തരീക്ഷ താപനില 12 ഡിഗ്രിയിലെത്തുമെന്നും കണക്കാക്കുന്നു. കടലിൽ പോകുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കോസ്റ്റ് ഗാർഡ് നിർദേശങ്ങൾ അനുസരിക്കണമെന്നും പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.