< Back
Bahrain

Bahrain
ബഹറൈനിൽ വ്യാഴാഴ്ച ഇടിയോട് കൂടിയ മഴയും കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്
|25 Oct 2023 5:57 PM IST
ബഹറൈനിൽ വ്യാഴാഴ്ച ഇടിയോട് കൂടിയ മഴയും കാറ്റുമുണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം അറിയിച്ചു.
മേഖലയിലെ അസ്ഥിര കാലാവസ്ഥ രാജ്യത്തെയും ബാധിക്കുമെന്നാണ് കരുതുന്നത്. പകൽ സമയം കാറ്റും മഴയും ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
കടലിന് തൊട്ടു ചേർന്നുള്ള പ്രദേശങ്ങളിൽ കാറ്റിന്‍റെ ശക്തി കൂടുമെന്നും അതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.