< Back
Bahrain

Bahrain
ബഹ്‌റൈന്‍ വാട്ടർ ഗാർഡൻ സിറ്റിയിൽ വെക്സ് ആഘോഷങ്ങൾക്ക് തുടക്കമായി
|21 Feb 2022 6:04 PM IST
മനാമ: ബഹ്‌റൈന്‍ വാട്ടർ ഗാർഡൻ സിറ്റിയിൽ ആരംഭിച്ച വെക്സ് ആഘോഷ പരിപാടി ഉപ ഗവർണർ ഹസൻ അബ്ദുല്ല അൽ മദനി ഉദ്ഘാടനം ചെയ്തു.
വെക്സ് റോബോട്ടിക് മൽസരത്തേടനുബന്ധിച്ചാണ് ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുള്ളത്. റോബോട്ടുകളുടെ പ്രദർശനം കൂടാതെ വിവിധ റെസ്റ്റോറൻറുകളുടെ ഭക്ഷണ കൗണ്ടറുകളും പ്രൊഡക്റ്റീവ് ഫാമിലി വിപണന കേന്ദ്രങ്ങളും യൂത്ത് സംരംഭകരുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
കൂടാതെ വിവിധ ഉല്ലാസങ്ങളും മൽസരങ്ങളും വ്യത്യസ്ത പ്രായത്തിലുള്ളവരെ കൂടി ആകർഷിക്കുന്ന തരത്തിലുള്ള പരിപാടികളും മൽസരങ്ങളും ഇവിടെ നടക്കും. റോബോട്ടിക് സാങ്കേതിക വിദ്യയും ഉല്ലാസവും ഒരേ സ്ഥലത്ത് സാധ്യമാക്കുകയെന്ന പദ്ധതിയാണ് ഇതിലൂടെ നടപ്പാക്കപ്പെടുന്നതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.