< Back
Bahrain
വെല്‍കെയര്‍-മെഡ്‌കെയര്‍ കണ്‍വീനര്‍ മജീദ് തണലിനെ ആദരിച്ചു
Bahrain

വെല്‍കെയര്‍-മെഡ്‌കെയര്‍ കണ്‍വീനര്‍ മജീദ് തണലിനെ ആദരിച്ചു

Web Desk
|
18 March 2022 3:52 PM IST

വെല്‍കെയര്‍-മെഡ്‌കെയര്‍ കണ്‍വീനര്‍ മജീദ് തണലിനെ ആദരിച്ചു. സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ മജീദ് തണലിനെ പൊന്നാട അണിയിച്ചു. ബഹ്‌റൈനിലെ പ്രവാസി സമൂഹത്തില്‍ വെല്‍കെയറും മെഡ്‌കെയറും നടത്തുന്ന സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും അഭിനന്ദനാര്‍ഹവുമാണെന്ന് ഐ.സി.ആര്‍. എഫ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍ പറഞ്ഞു.

കോവിഡ് മഹാമാരിയില്‍ ജോലിയും വരുമാനവും ഇല്ലാതെ പ്രയാസപ്പെട്ട ദുരിതബാധിതരായ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് സാന്ത്വനം നല്‍കുവാന്‍ വെല്‍കെയറിന് സാധിച്ചതായ് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ പറഞ്ഞു.

സേവന സന്നദ്ധരായ വെല്‍കെയര്‍ വളണ്ടിയര്‍മാരുടെ സഹായത്തോടെ രാപകല്‍ ഭേദമന്യേ ബഹ്‌റൈനിന്റെ എല്ലാ ഭാഗങ്ങളിലും വെല്‍കെയറും മെഡ്‌കെയറും നടത്തിയ എണ്ണമറ്റ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വെല്‍കെയര്‍ കണ്‍വീനര്‍ അബ്ദുല്‍ മജീദ് തണലിന് കോവിഡ് കാലത്തെ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മീഡിയവണ്‍ ബ്രേവ് ഹാര്‍ട്ട് പുരസ്‌കാരവും പ്രവാസി ഗൈഡന്‍സ് പുരസ്‌കാരവും ലഭിച്ചത് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വെല്‍കെയറും മെഡ്‌കെയറും നടത്തുന്ന സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരവും കൂടിയാണ്.

ജമാല്‍ ഇരിങ്ങല്‍, അസീല്‍ അബ്ദുല്‍ റഹ്‌മാന്‍, ചെമ്പന്‍ ജലാല്‍, അഷ്‌കര്‍ പൂഴിത്തല, സുനില്‍ ബാബു, റഷീദ് മാഹി, നൗഷാദ് അമ്മനത്, ഡോ. ഫൈസല്‍, കമാല്‍ മുഹിയുദ്ദീന്‍, ജമീല അബ്ദുറഹ്‌മാന്‍, സുധി പുത്തന്‍ വേലിക്കര, അബ്ദുല്‍ ലത്തീഫ് കൊളിക്കല്‍, അബ്ദുല്ലത്തീഫ് ആയഞ്ചേരി, രാധാകൃഷ്ണന്‍, ഷാനവാസ്, മുഹമ്മദലി മലപ്പുറം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മജീദ് തണല്‍ മറുപടി പ്രസംഗം നടത്തി. സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എം മുഹമ്മദലി സ്വാഗതവും മെമ്പര്‍ഷിപ് സെക്രട്ടറി കെ. ഇര്‍ഷാദ് നന്ദിയും പറഞ്ഞു.

Similar Posts