< Back
Bahrain

Bahrain
ഹമദ് രാജാവിൻറെ രക്ഷാധികാരത്തിൽ അനുമോദനം; ഖുർആൻ മത്സര വിജയികളെ ആദരിക്കും
|6 April 2024 5:30 PM IST
ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഖുർആൻ മത്സരത്തിൽ വിജയികളായവരെ ആദരിക്കും. അഹ്‌മദ് അൽ ഫാതിഹ് ഇസ്‌ലാമിക് സെൻററിൽ (ഗ്രാൻറ് മോസ്‌ക്) ഇസ്‌ലാമിക കാര്യ സുപ്രീം കൗൺസിലാണ് പരിപാടി ഒരുക്കുന്നത്. ഇന്ന് തറാവീഹ് നമസ്‌കാര ശേഷം നടക്കുന്ന ചടങ്ങിൽ 28-ാമത് ഗ്രാൻറ് ഖുർആൻ മത്സരത്തിൽ അവാർഡ് നേടിയവരെ ആദരിക്കും. മൊത്തം 4207 പേരാണ് മത്സരങ്ങളിൽ മാറ്റുരച്ചത്. ഇതിൽ 1769 പുരുഷന്മാരും 2348 സ്ത്രീകളുമാണ് പ്രാഥമിക റൗണ്ടുകളിൽ മത്സര രംഗത്തുണ്ടായിരുന്നത്.