< Back
Bahrain

Bahrain
സ്ത്രീ വീണുമരിച്ച സംഭവം: പ്രതിയെന്ന് കരുതുന്നയാൾ പിടിയിലായി
|28 Feb 2022 1:50 PM IST
ബഹ്റൈനിൽ 31 വയസ്സുള്ള ഏഷ്യൻ സ്ത്രീ വീണു മരിച്ചതുമായി ബന്ധപ്പെട്ട് 30 കാരനായ ഏഷ്യൻ വംശജൻ പിടിയിലായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ഒരു ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ നിന്നും ഒരു സ്ത്രീ വീണ് മരിച്ച സംഭവത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മരണം കൊലപാതകമാണോയെന്ന് സംശയിക്കുകയും ഇതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതിയുടെ മൊഴിയിൽ സംശയം തോന്നുകയും ചെയ്തിരുന്നു.