< Back
Bahrain

Bahrain
അനാശാസ്യം, കള്ളപ്പണം വെളുപ്പിക്കൽ: ബഹ്‌റൈനില്‍ സ്ത്രീക്ക് അഞ്ച് വർഷം തടവ്
|28 Jan 2022 8:55 PM IST
അനാശാസ്യം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിൽ പെട്ട സ്ത്രീക്ക് അഞ്ച് വർഷം തടവിന് ബഹ്റൈനിലെ നാലാം ക്രിമിനൽ കോടതി വിധിച്ചു. 1000 ദിനാർ പിഴയും ശിക്ഷാ കാലാവധിക്ക് ശേഷം തിരിച്ചു വരാനാവാത്ത വിധം പ്രതിയുടെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനും വിധിയുണ്ട്.
അനാശാസ്യത്തിലൂടെ സമ്പാദിച്ച പണം അനധികൃത മാർഗത്തിലൂടെ സ്വന്തം നാട്ടിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്ത പ്രതി വിദേശ വനിതയാണ്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും അതിന്‍റെ അടിസ്ഥാനത്തിൽ കോടതി ശിക്ഷ വിധിക്കുകയുമായിരുന്നു.