< Back
Bahrain
You can now catch a kingfish in Bahrain; two-month ban lifted
Bahrain

ബഹ്‌റൈനിൽ ഇനി അയക്കൂറ പിടിക്കാം; രണ്ട് മാസത്തെ നിരോധനം നീങ്ങുന്നു

Web Desk
|
12 Oct 2025 7:56 PM IST

ആഗസ്റ്റ് 15 ന് നിലവിൽ വന്ന നിരോധനം ഒക്ടോബർ 15 ന് നീങ്ങും

മനാമ: ബഹ്റൈനിൽ ഒക്ടോബർ 15 മുതൽ അയക്കൂറ പിടിക്കാം. രണ്ട് മാസം നീണ്ടുനിന്ന വിലക്കാണ് പരിസ്ഥിതി സംരക്ഷണത്തിനുള്ള സുപ്രിം കൗൺസിൽ പിൻവലിക്കുന്നത്. ആഗസ്റ്റ് 15 ന് നിലവിൽ വന്ന നിരോധനമാണ് നീങ്ങുക. പ്രജനന കാലത്ത് സമുദ്ര വിഭവങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിരുന്നു അയക്കൂറ പിടിക്കുന്നതിനുള്ള താത്കാലിക നിരോധനം.

നിരോധന കാലയളവിൽ ബഹ്റൈന്റെ തീരദേശങ്ങളിലും സമുദ്രാതിർത്തികളിലും അയക്കൂറ പിടിക്കുന്നതിനും വിപണന ആവശ്യങ്ങൾക്കായി മാർക്കറ്റുകളിൽ എത്തിക്കുന്നതിനും വിൽക്കുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. നിരോധനം നീങ്ങുന്നതോടെ വരും ദിവസങ്ങളിൽ ബഹ്‌റൈനിലെ മാർക്കറ്റുകളിൽ അയക്കൂറ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Similar Posts