< Back
Gulf
ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതി:പുതിയ ചെയർമാനായി ശിവകുമാർ മാണിക്കം
Gulf

ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതി:പുതിയ ചെയർമാനായി ശിവകുമാർ മാണിക്കം

Web Desk
|
21 March 2023 1:31 AM IST

രണ്ടാം തവണയാണ് ശിവകുമാർ മാണിക്കം ഇന്ത്യൻ സ്കൂൾ ഭരണസമിതി ചെയർമാനാകുന്നത്

മസ്ക്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ പുതിയ ചെയർമാനായി ശിവകുമാർ മാണിക്കത്തെ തെരെഞ്ഞടുത്തു. ഇത് രണ്ടാം തവണയാണ് ശിവകുമാർ മാണിക്കം ഇന്ത്യൻ സ്കൂൾ ഭരണസമിതി ചെയർമാനാകുന്നത്.

ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ ചെയർമാൻ തെരഞ്ഞെപ്പിൽ ആകെയുണ്ടായിരുന്ന 14 വോട്ടിൽ 13ഉം നേടിയാണ് ശിവകുമാർ മാണിക്കം വിജയിച്ചത്. മത്സര രംഗത്തുണ്ടായിരുന്നു മലയാളിയായ നിതീഷ് കുമാർ ഒരുവോട്ടും നേടി. 21 ഇന്ത്യൻ സ്‌കൂളുകളെ നിയന്ത്രിക്കുന്ന ഭരണ സമിതിയുടെ കാലാവധി രണ്ട് വർഷമാണ്. ഏപ്രിൽ ഒന്നിന് പുതിയ ഭരണസമതി ചുമതലയേൽക്കും.15 പേരാണ് സ്‌കൂൾ ഭരണസമിതിയിൽ അംഗങ്ങളായി ഉണ്ടാകുക.

ജനുവരി 21ന് നടന്ന തെരഞ്ഞെടുപ്പിൽ രക്ഷിതാക്കളുടെ പ്രതിനിധികളായി വിജയിച്ച പി.പി. നിതീഷ് കുമാർ, പി.ടി. കെ. ഷമീർ , കൃഷ്ണേന്ദു, ഡോ. ശിവകുമാർ മാണിക്കം, എന്നിവർക്ക് പുറമെ എംബസി നാമനിർദേശം ചെയ്യുന്ന മൂന്ന് പേർ, വാദികബീർ, ഗ്രൂബ്ര സ്കൂളിൽ നിന്നുള്ള ഈ രണ്ട് വീതം പ്രതിനികൾ, ഇന്ത്യൻ സ്കൂൾ മസ്കത്ത്, ദാർസൈത്ത് എന്നിവിടങ്ങളിൽനിന്ന് ഒരാൾ വീതവും, എജ്യുക്കേഷൻ അഡ്വൈസറുമാണ് ഭരണസമിതിയിൽ അംഗങ്ങളായി വരുന്നത്.

Similar Posts