< Back
Gulf
കുവൈത്തിൽ പ്രവേശിക്കാൻ ബൂസ്റ്റർ ഡോസ് നിർബന്ധമില്ല; നിബന്ധനകളിൽ മാറ്റമില്ലെന്ന് വിശദീകരണം
Gulf

കുവൈത്തിൽ പ്രവേശിക്കാൻ ബൂസ്റ്റർ ഡോസ് നിർബന്ധമില്ല; നിബന്ധനകളിൽ മാറ്റമില്ലെന്ന് വിശദീകരണം

Web Desk
|
10 Oct 2021 9:14 PM IST

നിലവിൽ കുവൈത്ത് അംഗീകരിച്ച വാക്‌സിനുകളുടെ രണ്ട് ഡോസ് പൂർത്തിയാക്കിയവർക്കാണ് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

കുവൈത്തിലേക്ക് വരുന്നവർക്കുള്ള വാക്‌സിനേഷൻ നിബന്ധനകളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് വിശദീകരണം. ബൂസ്റ്റർ വാക്‌സിൻ എടുത്തിരിക്കണം എന്നത് യാത്രാനിബന്ധനകളിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് വിതരണത്തിനുള്ള നടപടികൾ ആരംഭിച്ച പശ്ചാത്തലത്തിൽ കുവൈത്തിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് മൂന്നാം ഡോസ് നിർബന്ധമാക്കിയേക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അധികൃതരുടെ വിശദീകരണം

നിലവിൽ കുവൈത്ത് അംഗീകരിച്ച വാക്‌സിനുകളുടെ രണ്ട് ഡോസ് പൂർത്തിയാക്കിയവർക്കാണ് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഓക്‌സ്‌ഫോർഡ്, ഫൈസർ, മോഡേണ, ജോൺസൺ & ജോൺസൺ എന്നീ വാക്‌സിനുകൾക്കാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ളത്. ഇവയിലേതെങ്കിലും ഒന്നിന്റെ കോഴ്‌സ് പൂർത്തിയാക്കിയാലാണ് ഇമ്മ്യൂൺ ആപ്പിൽ വാക്‌സിനേറ്റഡ് സ്റ്റാറ്റസ് ലഭിക്കുക. ഈ നിബന്ധനയിൽ ഇതുവരെ മാറ്റമൊന്നും വരുത്തിയിട്ടില്ല. അതേസമയം രാജ്യം അംഗീകരിച്ചിട്ടില്ലാത്ത സിനോ ഫാം, സിനോവക്, സ്പുട്‌നിക് തുടങ്ങിയ വാക്‌സിനുകൾ എടുത്തവർ കുവൈത്ത് അംഗീകാരമുള്ള വാക്‌സിനുകളിൽ ഒന്ന് ബൂസ്റ്റർ ഡോസ് ആയി എടുത്താൽ മാത്രമാണ് പ്രവേശനം അനുവദിക്കൂ എന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

Similar Posts