< Back
Gulf

Gulf
എഞ്ചിനിൽ തീ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അബുദബിയില്‍ അടിയന്തരമായി തിരിച്ചറിക്കി
|3 Feb 2023 10:24 AM IST
184 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്
അബുദാബി: എഞ്ചിനിൽ തീ കണ്ടതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അബുദബി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി.അബുദബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.ഐഎക്സ് 348 വിമാനത്തിലാണ് പറന്ന് ഉയരുന്നതിനിടെ തീ കണ്ടത്.
രാത്രി ഒരുമണിക്ക് അബുദാബിയിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. യാത്രക്കാരെല്ലാം സുരക്ഷിതമാണെന്നും അവരെ ഹോട്ടലിലേക്ക് മാറ്റിയെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. പൈലറ്റാണ് തീജ്വാല ആദ്യം കണ്ടത്.
184 യാത്രക്കാരാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉണ്ടായിരുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1000 അടി ഉയരത്തിലെത്തിയപ്പോഴാണ് എഞ്ചിനുകളിൽ ഒന്നിൽ തീജ്വാല കണ്ടെത്തിയതായി ഡിജിസിഎ അറിയിച്ചു.