< Back
Gulf
Cannon Fires,
Gulf

ദുബൈയിൽ നോമ്പുതുറ സമയം അറിയിക്കാൻ പീരങ്കി വെടി; മുഴങ്ങുക എട്ടിടത്ത്

Web Desk
|
21 March 2023 1:59 AM IST

ഇത്തവണ ആദ്യമായി ദുബൈ എക്സ്പോ സിറ്റിയിൽ പൊലീസിന്റെ പീരങ്കിയുണ്ടാകും

ദുബൈ: ദുബൈയിൽ ഇഫ്താർ സമയം അറിയിക്കാൻ പൊലീസ് ഇത്തവണ എട്ട് സ്ഥലങ്ങളിൽ പീരങ്കി വെടി മുഴക്കും. ഏഴിടങ്ങളിൽ റമദാനിൽ സ്ഥരമായി പീരങ്കികൾ സജ്ജമാക്കും. ഒരു പീരങ്കി വിവിധ ദിവസങ്ങളിൽ ദുബൈയിലെ 15 കേന്ദ്രങ്ങളിൽ നോമ്പുതുറ സമയം അറിയിക്കാനായി സഞ്ചരിക്കും.

ഇത്തവണ ആദ്യമായി ദുബൈ എക്സ്പോ സിറ്റിയിൽ പൊലീസിന്റെ പീരങ്കിയുണ്ടാകും. ബുർജ് ഖലീഫ, ദുബൈ അപ്ടൗൺ, മദീനത്തു ജുമൈറ, ഫെസ്റ്റിവെൽ സിറ്റി, ഡമാക്ക്, ഹത്ത ഇൻ എന്നിവിടങ്ങളാണ് മറ്റ് വേദികളെന്ന് ദുബൈ പൊലീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Similar Posts