< Back
Gulf

Gulf
സീടാക് സെവൻസ് ഫൂട്ബോൾ ടൂർണമെന്റിന് തുടക്കം
|13 Nov 2022 12:45 AM IST
ഗ്രൂപ്പ് ഘട്ടം മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് ആദ്യദിനം നടന്നത്.
തിരുവനന്തപുരം എഞ്ചിനിയറിങ് കോളജിലെ പൂർവവിദ്യാർഥികളുടെ സംഘടനയായ സീടാക് സംഘടിപ്പിക്കുന്ന സെവൻസ് ഫൂട്ബോൾ ടൂർണമെന്റിന് തുടക്കമായി. ഗ്രൂപ്പ് ഘട്ടം മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് ആദ്യദിനം നടന്നത്.
വിവിധ കോളജുകളെ പ്രതിനിധീകരിച്ച് 15 ടീമുകളാണ് പങ്കെടുക്കുന്നത്. ഉദ്ഘാടനച്ചടങ്ങിൽ ഖത്തർ ഫൂട്ബാൾ അസോസിയേഷൻ പ്രതിനിധി അബ്ദുൽ അസീസ് വള്ളിൽ മുഖ്യാതിഥിയായിരുന്നു.
വിവിധ ഇന്ത്യന്‍ കമ്യൂണിറ്റി പ്രതിനിധികളും സ്പോൺസർമാരായ ഗൾഫാർ അൽ മിസ്‌നാദ്, മെക്കിൻസ്, ടെസ്ലാ ഇന്റർനാഷണൽ കമ്പനി പ്രതിനിധികളും പങ്കെടുത്തു.