< Back
Gulf
ചാലിയാർ കപ്പ്‌ ഓൾ ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂര്‍ണമെന്റ്
Gulf

ചാലിയാർ കപ്പ്‌ ഓൾ ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂര്‍ണമെന്റ്

Web Desk
|
27 Sept 2022 12:44 AM IST

ദോഹയിലെ 16 പ്രമുഖ ഫുട്ബോള്‍ ക്ലബ്ബുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.

ലോകകപ്പ് ഫുട്ബോള്‍ ആരവമുയര്‍ത്തി ചാലിയാര്‍ ദോഹ ചാലിയാർ കപ്പ്‌ ഓൾ ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 29 ന് വ്യാഴാഴ്ച സിഎന്‍എക്യു സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.

ദോഹയിലെ 16 പ്രമുഖ ഫുട്ബോള്‍ ക്ലബ്ബുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. നോക്കൗട്ട് അടിസ്ഥാനത്തിലാകും മത്സരങ്ങള്‍. വൈകിട്ട് ഏഴ് മുതല്‍ മത്സരങ്ങള്‍ തുടങ്ങും.

ഫൈനലിൽ വിജയികളാകുന്ന ടീമിന് 3022 ഖത്തർ റിയാലും എവർ റോളിങ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 2022 ഖത്തർ റിയാലും മൂന്നാം സ്ഥാനക്കാർക്ക് 1022 ഖത്തർ റിയാൽ സമ്മാനവും നല്‍കും.

ചാലിയാർ കപ്പ് ചെയർമാൻ സമീൽ അബ്ദുൽ വാഹിദ്, ജനറൽ കൺവീനർ സി.ടി സിദ്ദീഖ് ചെറുവാടി, വൈസ് ചെയർമാൻ സിദ്ദീഖ് വാഴക്കാട്, ചാലിയാർ കപ്പ് മെയിൻ സ്പോൺസർമാരായ -മറൈൻ എയർ കണ്ടിഷനിങ് ആൻഡ് റഫിജറേഷൻ കമ്പനി ഡയറക്ടർ ഷൗക്കത്തലി, ആർഗസ് ഷിപ്പിങ് ഡയറക്ടർ ആരിഫ് തളങ്കര, മെഡിക്കൽ പാർട്ണറായ ആസ്റ്റർ ഡി.എം ഹെൽത്ത്‌ കെയർ മാർക്കറ്റിങ് മാനേജർ അജയ് റാവത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Similar Posts