< Back
Gulf

Gulf
നാളെ വിമാന സമയത്തിൽ മാറ്റം; കോഴിക്കോട്- അൽഐൻ വിമാനം വൈകും
|30 Sept 2023 10:29 PM IST
കോഴിക്കോട് നിന്ന് പുറപ്പെടേണ്ട IX 335 വിമാനമാണ് വൈകുക.
കോഴിക്കോട്: നാളെ കോഴിക്കോട് നിന്ന് അൽഐനിലേക്കും തിരിച്ചുമുള്ള വിമാനത്തിന്റെ സമയത്തിൽ മാറ്റുണ്ടാവുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. രാവിലെ 9.10ന് കോഴിക്കോട് നിന്ന് പുറപ്പെടേണ്ട IX 335 വിമാനം വൈകുന്നേരം മൂന്നേകാലിനാണ് പുറപ്പെടുക.
യുഎഇ സമയം വൈകുന്നേരം ആറേകാലിന് അൽഐനിൽ എത്തും. അൽഐനിൽ നിന്ന് ഉച്ചയ്ക്ക് 12.50ന് കോഴിക്കോടേക്ക് തിരിക്കാറുള്ള വിമാനം നാളെ രാത്രി ഏഴേകാലിനേ യാത്രതിരിക്കൂ. രാത്രി 12.25ന് കോഴിക്കോട് എത്തും.